Wednesday, February 13, 2008

കൊടി പിടിക്കുന്ന വിവാദങ്ങള്‍

കൊടി പിടിക്കുന്ന വിവാദങ്ങള്‍ എന്നത്‌ മലയാളത്തിലെ ഒരു ശൈലിയാണെങ്കിലും ബ്ലോഗുലകത്തില്‍ ഇതൊരു സത്യമായി മാറിയിരിക്കുന്നു. അക്ഷരജാലകക്കാരന്‍ എം.കെ. ഹരികുമാര്‍ http://www.chintha.com/node/3030, ബ്ലോഗില്‍ http://aksharajaalakam.blogspot.com/കാണിച്ച ജാലവിദ്യകള്‍ക്കുശേഷം (ഗ്രേയ്‌റ്റ്‌ എസ്‌കേപ്പ്‌) കലാകൗമുദിയിലെ തന്റെ സ്ഥിരം കോളത്തില്‍ ബ്ലോഗെഴുത്തുകാരെ മോശമായി ചിത്രീകരിച്ചത്‌ ബ്ലോഗര്‍മാരെ കൊടിപിടിക്കുന്നിടത്തോളം എത്തിച്ചു കാര്യങ്ങള്‍. (കൂട്ടത്തില്‍ പറയട്ടെ മലയാളം ബ്ലോഗുകളെ കുറിച്ച്‌ നല്ല വാര്‍ത്തകള്‍ മറ്റു മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു ( http://vpraise.blogspot.com/) ഈ വിഷയത്തെ അഞ്ചല്‍കാരന്‍ സമീപിച്ചത്‌ നല്ല ഗൗരവത്തോടെ തന്നെയാണ്‌. http://boologaclub.blogspot.com/ അദ്ദേഹത്തിന്റെ ഉദ്യമത്തിന്‌ മുന്നൂറിലധികം പേരുടെ പിന്തുണയുമുണ്ടായി. (എന്റമ്മോ ജീവിതത്തിലാദ്യമായി കാണുകയാ ഒരു മലയാളം ബ്ലോഗിന്‌ ഇത്രയധികം ആളുകള്‍ കമന്റിയ ഒരു പോസ്‌റ്റ്‌ -ഇവനത്രയേ ബൂലോഗ പരിചയമുള്ളു) കൂട്ടത്തില്‍സാക്ഷാല്‍ പരമേശ്വരന്‍ ഒപ്പുശേഖരിക്കാന്‍ മുന്നിട്ടിറങ്ങി ( http://www.petitiononline.com/4kerala/petition.html/ ). നാരങ്ങാനാട്ടുകാരന്‍ പേരക്ക മുഷ്ടി ചുരുട്ടി ( http://ettumpottum.blogspot.com/) കൈപ്പള്ളി കൗമുദി കത്തിച്ചു http://mallu-ungle.blogspot.com/ നക്ഷത്രക്കണ്ണുള്ള നാഞ്ഞൂല്‌ രാഗേഷിന്റെ വക ഹര്‍ത്താലാഹ്വാനം http://www.blogger.com/profile/18046232554149474755 പോരേ പൊടിപൂരം. അവസാനം ഞാനൊരു തമാശ പറഞ്ഞതല്ലെ, കുഞ്ഞുങ്ങളേ എന്നായി ഹരികുമാറിന്റെ വിശദീകരണം. എന്നാല്‍ അദ്ദേഹം വിവാദപരമായ (ബ്ലോഗിലെ ഗറില്ലാ യുദ്ധമുറ - Jan 1, 2008, ബ്ലോഗില്‍ പ്രവാചകന്റെ മര്യാദകേട്‌ - Jan 2, 2008, ബ്ലോഗില്‍ ഇരുട്ടില്‍ കൂവുന്നവര്‍ -Jan 5, 2008 ) എന്നീ പോസ്‌റ്റുകള്‍ തന്ത്രപരമായി നീക്കം ചെയ്‌ത്‌ നല്ല പിള്ളയാവുകയും ചെയ്‌തു. നാളെ ആരേങ്കിലും വന്ന്‌ ചത്തു മലച്ചു കിടക്കുന്ന (അദ്ദേഹത്തിന്റെ തന്നെ അറം പറ്റിയ പ്രയോഗം) അക്ഷരജാലകക്കാരന്റെ വാദമുഖങ്ങള്‍ വായിച്ച്‌, എം.കെ. ഹരികുമാറെന്ന മഹാനായ ഒരു മലയാളി നിരൂപകനെ ബ്ലോഗെഴുത്തുകാരെ വിമര്‍ശുച്ചു എന്നതിന്റെ പേരില്‍ വെട്ടുകിളികളും വെട്ടുപോത്തുകളും ഇരുട്ടില്‍ കൂവുന്നവരും ചേര്‍ന്ന്‌ നെറ്റിലിട്ട്‌ കമന്റി പീഢിപ്പിച്ചു എന്നാവുമോ നിഗമനം.
free search engine submission