Sunday, January 13, 2008

റാഷിദയുടെ കവിതകള്‍























ചന്ദ്രികയില്‍ 2006 ജൂണില്‍ വന്ന കവിത










ഭാഷാപോഷിണിയില്‍ 2007 ഡിസംബറില്‍ വന്ന കവിത






ഇതെങ്ങിനെ സംഭവിച്ചു. (അച്ചടിയക്ഷരങ്ങള്‍ക്ക്‌ കാലുടക്കി വഴുതിവീണാലും അതൊന്ന്‌ എടുത്തുനോക്കാത്ത നമ്മുടെ വാദ്ധ്യാന്‍മാര്‍ പറ്റിച്ച പണിയാണോ ഇത്‌ ?)




എന്തായാലും നിര്‍മ്മല.ടി അവരുടെ ബ്ലോഗില്‍ റാഷിദയെ പരിചപ്പെടുത്തിയപ്പോള്‍ ഈയൊരു കവിത ഒഴിവാക്കിയത്‌ നന്നായി.

Saturday, January 12, 2008

"ങെക്കെന്താ കോംക്രസ്സെ ?"

ഈടുത്തു ജ്യോതിബസു പ്രായാധിക്യമൂലം എന്തോ പറഞ്ഞുപോയത്രെ.
കമ്മ്യൂണിസ്‌റ്റ്‌ കളത്തിലിരുന്നു മുതലാളിത്തത്തെ അദ്ദേഹം വാനോളം പുകഴ്‌ത്തിപോലും
നമ്മുടെ പത്രങ്ങളായ പത്രങ്ങളൊക്കെ വളച്ചും പിരിച്ചും ഒടിച്ചുമിതു പരത്തിപ്പറഞ്ഞു.

രസകരമായി തോന്നിയത്‌ കമ്മ്യൂണിസ്‌റ്റുകാര്‌ കമ്മ്യൂണിസത്തെ വിട്ടുകളഞ്ഞാല്‍ കരച്ചില്‍ വരുന്നത്‌ നമ്മുടെ നാട്ടിലെ ബി.ജെ.പിക്കാര്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കുമാണ്‌.
നോക്കണെ കലികാല വിവാദങ്ങള്‍ പോകുന്ന പോക്ക്‌‌.
ഇന്ത്യയില്‍ മുതലാളിമാരെക്കൊണ്ട്‌ വ്യവസായ വല്‍ക്കരണം ആദ്യമായി നേരാം വണ്ണം നടപ്പാക്കിയതിദ്ദേഹമല്ല. പിന്നെന്തിനാണിത്തരമൊരു വിവാദം ?

പറയുന്ന കാര്യങ്ങളിലാവാം വിവാദം. ചെയ്യുന്ന കാര്യങ്ങളില്ലല്ലൊ.

Thursday, January 10, 2008

എം.കെ. ഹരികുമാറിന്റെ 50ലപ്പുറം ചില ഭാവങ്ങള്‍

മലയാളം ബ്ലോഗ്‌ വായനക്കാര്‍ ഹരമുള്ള ചില ഹരികഥകള്‍ കേട്ടാണ്‌ 2008 ലേക്ക്‌ ഉറക്കമുണര്‍ന്നത്‌. നിരൂപകനായ ശ്രീ എം.കെ. ഹരികുമാറിന്റെ അക്ഷരജാലകം എന്ന ബ്ലോഗില്‍ വന്ന ചില പോസ്‌്‌റ്റുകളാണ്‌ വായനക്കാരെ ഹരം കൊള്ളിച്ചതും ഹാലിളക്കിയതും. ഹര ഹരോ ഹര.....
.
ഹരികുമാറിന്റെ 50ന്‌ വെളിയില്‍ പല ഭാവങ്ങള്‍ കണ്ട്‌ ചില വായനക്കാരെങ്കിലും ഒട്ടൊന്നതിശയിച്ചു പോയി, പിന്നെ കൂവലും കോലാഹലവും തന്നെ. ഹരിയുണ്ടോ കുലുങ്ങുന്നു. ഈ കൊക്കെത്ര കുളം കണ്ടതാ..... അങ്ങിനെയായി അദ്ദേഹത്തിന്റെ വാദം.
.
ഇദ്ദേഹത്തെ പുകഴ്‌ത്താനായി ഒരു മണിച്ചിത്രത്താഴ്‌ 2008 ജനുവരി ഒന്നിനു തന്നെ അവതരിച്ചതാണ്‌ ഏറെ വിവാദമായത്‌. ഹരിക്ക്‌ ആരാധന നല്‍കിയ മണിച്ചിത്രത്താഴ്‌ തിരിച്ച്‌ നിന്ന്‌ ഒരു ഹരിഭാവത്തില്‍ നന്ദി പറഞ്ഞത്‌ സ്വന്തം IDയില്‍ തന്നെയായിപ്പോയത്‌ സംഗതിയാകെ ഒരഴകുഴമ്പാക്കിക്കളഞ്ഞു. പിന്നീടാ താഴൊന്നു തുറക്കാനായി വായനക്കാരുടെ ശ്രമം. വായനക്കാരുണ്ടോ അറിയുന്നു ഹരി കല്ലിലും മുള്ളിലും തുണിലും തുരുമ്പിലും ചിലപ്പോള്‍ മണിച്ചിത്രത്താഴിലുമുണ്ടാവാമെന്ന കാര്യം. അധികം ചോദ്യം ചെയ്‌്‌താല്‍ താഴില്‍ നിന്നാവും നരസിംഹാവതാരം അവതരിക്കുക.
.
രസകരമായ ചില പോസ്‌റ്റുകളുടെ ലിങ്കുകള്‍ ഇവിടെ ചേര്‍ക്കണമെന്നുണ്ടായിരുന്നു. ഇപ്പോള്‍ നോക്കിയപ്പോഴല്ലെ സംഭവം. കമന്റ്‌ ഓപ്‌ഷന്‍ തന്നെ അദ്ദേഹം കശക്കിയെറിഞ്ഞുകളഞ്ഞു. നേരത്തെ തന്നെ വായനക്കാരന്‍ ഇരിക്കുന്നിടത്തെ വെളിച്ചം അദ്ദേഹം അണച്ചിരുന്നു.വേണ്ടവര്‍ വല്ലതും വായിച്ചു വിവരം വെച്ചുകൊള്ളുക. അതാവും അദ്ദേഹത്തിന്റെ ന്യായീകരണം.

Wednesday, January 9, 2008

free search engine submission