Thursday, January 10, 2008

എം.കെ. ഹരികുമാറിന്റെ 50ലപ്പുറം ചില ഭാവങ്ങള്‍

മലയാളം ബ്ലോഗ്‌ വായനക്കാര്‍ ഹരമുള്ള ചില ഹരികഥകള്‍ കേട്ടാണ്‌ 2008 ലേക്ക്‌ ഉറക്കമുണര്‍ന്നത്‌. നിരൂപകനായ ശ്രീ എം.കെ. ഹരികുമാറിന്റെ അക്ഷരജാലകം എന്ന ബ്ലോഗില്‍ വന്ന ചില പോസ്‌്‌റ്റുകളാണ്‌ വായനക്കാരെ ഹരം കൊള്ളിച്ചതും ഹാലിളക്കിയതും. ഹര ഹരോ ഹര.....
.
ഹരികുമാറിന്റെ 50ന്‌ വെളിയില്‍ പല ഭാവങ്ങള്‍ കണ്ട്‌ ചില വായനക്കാരെങ്കിലും ഒട്ടൊന്നതിശയിച്ചു പോയി, പിന്നെ കൂവലും കോലാഹലവും തന്നെ. ഹരിയുണ്ടോ കുലുങ്ങുന്നു. ഈ കൊക്കെത്ര കുളം കണ്ടതാ..... അങ്ങിനെയായി അദ്ദേഹത്തിന്റെ വാദം.
.
ഇദ്ദേഹത്തെ പുകഴ്‌ത്താനായി ഒരു മണിച്ചിത്രത്താഴ്‌ 2008 ജനുവരി ഒന്നിനു തന്നെ അവതരിച്ചതാണ്‌ ഏറെ വിവാദമായത്‌. ഹരിക്ക്‌ ആരാധന നല്‍കിയ മണിച്ചിത്രത്താഴ്‌ തിരിച്ച്‌ നിന്ന്‌ ഒരു ഹരിഭാവത്തില്‍ നന്ദി പറഞ്ഞത്‌ സ്വന്തം IDയില്‍ തന്നെയായിപ്പോയത്‌ സംഗതിയാകെ ഒരഴകുഴമ്പാക്കിക്കളഞ്ഞു. പിന്നീടാ താഴൊന്നു തുറക്കാനായി വായനക്കാരുടെ ശ്രമം. വായനക്കാരുണ്ടോ അറിയുന്നു ഹരി കല്ലിലും മുള്ളിലും തുണിലും തുരുമ്പിലും ചിലപ്പോള്‍ മണിച്ചിത്രത്താഴിലുമുണ്ടാവാമെന്ന കാര്യം. അധികം ചോദ്യം ചെയ്‌്‌താല്‍ താഴില്‍ നിന്നാവും നരസിംഹാവതാരം അവതരിക്കുക.
.
രസകരമായ ചില പോസ്‌റ്റുകളുടെ ലിങ്കുകള്‍ ഇവിടെ ചേര്‍ക്കണമെന്നുണ്ടായിരുന്നു. ഇപ്പോള്‍ നോക്കിയപ്പോഴല്ലെ സംഭവം. കമന്റ്‌ ഓപ്‌ഷന്‍ തന്നെ അദ്ദേഹം കശക്കിയെറിഞ്ഞുകളഞ്ഞു. നേരത്തെ തന്നെ വായനക്കാരന്‍ ഇരിക്കുന്നിടത്തെ വെളിച്ചം അദ്ദേഹം അണച്ചിരുന്നു.വേണ്ടവര്‍ വല്ലതും വായിച്ചു വിവരം വെച്ചുകൊള്ളുക. അതാവും അദ്ദേഹത്തിന്റെ ന്യായീകരണം.

4 comments:

nariman said...
This comment has been removed by the author.
nariman said...
This comment has been removed by the author.
nariman said...

ഹരികുമാര്‍ ഇത്ര വൃത്തികെട്ടവനാണെന്നു ഞാന്‍ അറിഞ്ഞില്ല.എന്റെ കമന്‍‌റ്റിന്‍‌റ്റെ പേരില്‍ ഞാന്‍ കഴ്ചക്കാരനോടും മറ്റെല്ലാ ബ്ലോഗര്‍മാരോടും നിരുപാധികം മാപ്പുചോദിക്കുന്നു.ഞാന്‍ അടക്കമുള്ള ബ്ലോഗര്‍മാരെ അടച്ചാക്ഷേപിച്ച ഹരികുമാറിനും കലാകൌമുദിക്കും എതിരെ പ്രതിഷേധിക്കയും ചെയ്യുന്നു.

Anonymous said...

fantastic post!!

research writing | report writing | Thesis

free search engine submission